സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ജനുവരി 30 ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൌനം ആചരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പരിപത്രത്തില്‍ വ്യക്തമാക്കി
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജമായിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച്www.scholarship.itschool.gov.in എന്ന വെബ്സൈറ്റ് മുഖേന ഡയറക്ടറേറ്റിന് ലഭ്യമാക്കണമെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആദ്യം ലോഗിന്‍ ചെയ്യുന്നതിന് യൂസര്‍ നെയിം ആയും, പാസ്വേഡ് ആയും സ്കൂള്‍ കോഡ്തന്നെ ഉപയോഗിക്കേണ്ടതാണ്. ഡാറ്റാ എന്‍ട്രിക്കുള്ള യൂസര്ഗൈഡ് ഇതേ സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്കൂളുകളില്‍ സ്വികരിക്കേണ്ട അവസാന തീയതി ജനുവരി 15 ഉം, ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജനുവരി 20 ഉം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് അറിയാം. ഫോണ്‍ : 0471 – 2727379, ഇ-മെയില്‍obcdirectorate@gmail.com ഹൈസ്കൂള്‍ അസിസ്റ്റന്റ് – വിവിധ വിഷയങ്ങളില്‍ (നേരിട്ടും തസ്തിക മാറ്റം വഴിയും) പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയ്യതി 02/02/2013
സ്കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആര്.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്സ് (NuMATS) പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷാ തീയതി സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ ജനുവരി 19 ല്‍ നിന്നും ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയതായി എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്സ്.82/13
2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്www.keralapareekshabhavan.in വെബ്സൈറ്റില്‍ ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹെഡ്മാസ്റര്‍മാര്‍ ജനുവരി 15-നകം അപേക്ഷകള്‍ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ജനുവരി 16-ന് അഞ്ച് മണിക്ക് മുമ്പായി എത്തിക്കേണ്ടതുമാണ് .
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒന്‍പതാം ശമ്പളപരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലീവ് ട്രാവല്‍ കണ്സഷന് (എല്‍.ടി.സി) അനുവദിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു.
2013 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് 500 രൂപ സൂപ്പര്‍ ഫൈനോടുകൂടി ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജനുവരി അഞ്ച് വരെ നീട്ടി.
ജനുവരി എട്ടുമുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. (ജി.ഒ. (പി.) നം.385/2012/ജി.എ.ഡി തീയതി.26.12.2012). സമരദിനങ്ങളില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും താഴെപ്പറയുന്ന സാഹചര്യങ്ങളിലൊഴികെ സാധാരണഗതിയില്‍ ഒരുതലത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. General Administration Department – Public Services – Threatened strike by a section of Government Employees on 8th January 2013- Measures for dealing with – Orders issued G.O (P) No. 385/2012/GAD കാലാ കാലങ്ങളിലുള്ള ശംബള പരിഷ്കരണങ്ങള്‍ക്ക് ശേഷവും പഴയ ശംബള സ്കയിലില്‍ തുടരുന്നത് അനുവദനിയമല്ല എന്ന് സര്‍ക്കാര്‍ ഉത്തരുവ് പുറപ്പെടുവിച്ചു.അങ്ങനെ തുടരുന്ന ജീവനക്കാരുടെ (കോടതി ഇടപെട്ടതൊഴിച്ചു) ശംബളം മൂന്ന് മാസത്തിനകം പരിഷ്കരിക്കാന്‍ അതാത് വകുപ്പു തലവന്മാര്ക്കു നിര്‍ദേശം നല്കി ഉത്തരവായി.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും, പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലപ്പുറത്ത് 2013 ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്
സ്പോണ്സര്ഷിപ്പ്ക്ഷണിച്ചു.വിശദവിവരങ്ങള്‍www.education.kerala.gov.in/www.schoolkalolsavm.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൈപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2013 ജനുവരി 15 ന് അനുവദിച്ച പ്രാദേശികാവധി ജനുവരി 14 ലേക്ക് മാറ്റി ഉത്തരവായി. 2013-ലെ തൈപ്പൊങ്കല്‍ ജനുവരി 14 നാണ് ആഘോഷിക്കുന്നത് എന്നതിനാലാണ് ഇത്.
ജനുവരി എട്ടുമുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി
ഒന്നു മുതല്‍ 10 വരെ ക്ളാസ്സുകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പിന്നാക്ക സമുദായത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരിക്കണം. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കരുത്. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% -ല്‍ കുറയാത്ത സ്കോര്‍ കരസ്ഥമാക്കിയിരിക്കണം. ഒന്നാം ക്ളാസ്സിലെ മാര്‍ക്ക് നിബന്ധന ബാധകമല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പാര്‍ട് -1 പൂരിപ്പിച്ച് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. വാര്‍ഷികവരുമാനം സംബന്ധിച്ച സത്യപ്രസ്താവനയില്‍ രക്ഷിതാവിന്റെ ഒപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരുകാരണവശാലും ഒന്നില്‍ കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയില്ല. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്കുമാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളര്‍ഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തില്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ആനുകൂല്യത്തിന് അര്‍ഹരായതിനാല്‍ ഒ.ഇ.സി. വിഭാഗത്തിലുള്‍പ്പെട്ടവരും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കപ്പെടുന്നവരായതിനാല് ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളും ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല
സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന കര്‍മ്മപദ്ധതികളുടെ ഭാഗമായി ക്ളാസ്-3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്, സ്റെനോഗ്രാഫര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കു കൂടി ഭരണഭാഷാ പുരസ്കാരം നല്‍കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റ്, സ്റെനോഗ്രാഫര്‍ എന്നിവരില്‍ കൂടുതല്‍ പേജുകള്‍ വൃത്തിയായും തെറ്റില്ലാതെയും ഭംഗിയായും മലയാളം ഡി.റ്റി.പി. എടുക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന ഒരാള്‍ക്ക് സംസ്ഥാനതലത്തില്‍ അയ്യായിരം രൂപയുടെ പുരസ്കാരം ഏര്‍പ്പെടുത്തി ഉത്തരവായി. നിബന്ധനകള്‍ ചുവടെ. തൊട്ടു മുന്‍പിലത്തെ കലണ്ടര്‍ വര്‍ഷം ഔദ്യോഗിക രംഗത്ത് ചെയ്ത ജോലികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റുമാര് സ്റെനോഗ്രാഫര്മാര് എന്നിവരില്‍ കൂടുതല്‍ പേജുകള്‍ വൃത്തിയായും തെറ്റില്ലാതെയും ഭംഗിയായും മലയാളം ഡി.റ്റി.പി. എടുക്കുകയോ ടെപ്പ് ചെയ്യുകയോ ചെയ്യുന്ന ആളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള 100 മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് തെറ്റില്ലാതെയും ഭംഗിയായും ഡി.റ്റി.പി/ടൈപ്പ് ചെയ്യുന്നതിലുള്ള മികവിനുമാണ്. ഡി.റ്റി.പി/ടൈപ്പ് ചെയ്യുന്നതിലുള്ള മികവ് പുരസ്കാര നിര്‍ണയ സമിതി പരിശോധിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ളാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും വകുപ്പുതലവന്റെയോ ജില്ലാ കളക്ടറുടെയോ ശിപാര്‍ശയും സഹിതമാണ് അയക്കേണ്ടത്. ഒരു പുരസ്കാരം ലഭിച്ചയാളെ മൂന്നു വര്‍ഷത്തിനു ശേഷംമാത്രമേ അതേ വിഭാഗത്തില്‍ പരിഗണിക്കുകയുള്ളുസെപ്തംബര് 30 ന് നടത്തിയ സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു.www.lbscentre.org, www.lbskerala.comവെബ്സൈറ്റുകളിലും ലഭിക്കും.
പ്ളസ് വണ്‍ സ്കോര്‍ ഷീറ്റ്, പ്ളസ് ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫോര്‍മാറ്റ് പരിഷ്കരിച്ച് ഉത്തരവായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ 30 രൂപ അടയ്ക്കണമെന്നും ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ എംബ്ളം സര്‍ട്ടിഫിക്കറ്റിന്റെ നടുവില്‍ പ്രിന്റ് ചെയ്യുന്നതിനും സെക്രട്ടറിയുടെ ഫാസിമിലി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനും അംഗീകൃത പ്രീപ്രിന്റിങ് പ്രസ്സിന് നിര്‍ദ്ദേശം നല്‍കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ 12 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് കം സ്കോര്‍ ഷീറ്റായിരിക്കും നല്‍കുക
സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ രണ്ടാംപാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 13ന് ആരംഭിച്ച് 21ന് അവസാനിക്കും. എല്‍പി, യുപി കുട്ടികള്‍ക്ക് 11 മുതല്‍ 20 വരെയാണു പരീക്ഷ. എട്ട്, ഒന്‍പത്, 10 ക്ളാസുകള്‍ക്കായി എസ.്ഇആര്.ടി തയാറാക്കുന്ന ചോദ്യപേപ്പറുകള്‍ സിഡികളിലാക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കു നല്‍കും. ഡിഡി മാര്‍ ഇവ അച്ചടിച്ച് അതതു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കു നല്‍കണം. ഇവ പിന്നീട് സ് കൂളുകളിലേക്കു വിതരണം ചെയ്യും. ചോദ്യപേപ്പറില്‍ ഒന്നാം പാദത്തിലെ പാഠഭാഗങ്ങളില്‍ നിന്നു 20% ചോദ്യവും രണ്ടാംപാദത്തില്‍ നിന്ന് 80% ചോദ്യവും ഉണ്ടാവും
2013 വര്‍ഷത്തിലെ SSLC സോഷ്യല്‍ സയന്‍സ് പരീക്ഷ സംബന്ധിച്ച് പരീക്ഷ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഈ ബ്ലോഗിന്റെ Latest News പേജില്‍ നിന്ന് ഡൌണ്‍ ലോഡ്ചെയ്യാവുന്നതാണ്.
2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത നോണ്‍ പെര്‍മനന്റ് ജീവനക്കാര്‍ക്ക് കെ.എസ്.ആര്.പാര്‍ട്ട് ഒന്ന് അനുബന്ധം 12എ, 12 സി അനുസരിച്ച് ശൂന്യവേതനാവധിയില്‍ പ്രവേശിച്ചാല്‍ ലീവിനുശേഷം തിരികെയെത്തി പ്രൊബേഷന്‍ കാലയളവ് ആദ്യം മുതല്‍ ആരംഭിക്കണമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവായി
ഹയര്‍ സെക്കണ്ടറിയിലേക്ക് പ്രൊമോഷന് സാദ്ധ്യതയുള്ള പ്രൈമറി/ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെയും ജീവനക്കാരുടെയും മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തുന്ന ഐടി@സ്കൂള്‍ പ്രോജക്ടിന്റെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറില് സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു..
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായിരിക്കുന്ന എയ്ഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അധ്യാപകര്‍, എയ്ഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അധ്യാപകേതര ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഒരു വര്‍ഷം പരമാവധി 15 ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവായി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി (03-11-2012 ലെ ജി.ഒ.(പി)606/2012/ധന.) ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ജീനക്കാര്‍, സ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയില്‍ അംഗമായിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് 500 രൂപയായും കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് 300 രൂപയായും പ്രീമിയം തുക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക 2012 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കേണ്ടതും അതിന് കഴിയാതെ വരുന്ന പക്ഷം 2012 ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും 25 രൂപ പിഴയോടു കൂടിയും, 2013 ജനുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 50 രൂപ പിഴയോടുകൂടിയും, 2013 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 75 രൂപ പിഴയോടുകൂടിയും ഈടാക്കാവുന്നതാണ്. തുക 2013 മാര്‍ച്ച് 25 ന് മുമ്പായി ട്രഷറികളില്‍ അടയ്ക്കണം. ജീവനക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന് വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ട്രഷറിയില്‍ ഒടുക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന് ഉത്തരവാദിയായിരിക്കും. 2012 ഡിസംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍മാര്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതും ഏതെങ്കിലും ജീവനക്കാരുടെ പ്രീമിയം തുക ഒടുക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാരന്റെയും ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടെയും ശമ്പളം തടഞ്ഞ് വയ്ക്കേണ്ടതുമാണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ. അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം 1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.
സംസ്ഥാനത്തെ പ്രൈമറി തലം മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപകര്‍ക്ക് പത്ത് ദിവസം വീതമുള്ള സമഗ്ര അധ്യാപക പരിശീലനം വിവിധ ഘട്ടങ്ങളായി നടന്നുവരുന്നു. ഇതിനായി 800 ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്കി റിസോഴ്സ് അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്. റിസോഴ്സ് അധ്യാപകര്‍ സ്കൂളില്‍ നിന്നും വിട്ടുനില്ക്കുമ്പോള് ഉണ്ടാകുന്ന ഒഴിവില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിക്കണം. പ്രൊട്ടക്റ്റഡ് അധ്യാപകരുടെ അഭാവത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി രണ്ട് വിദഗ്ദ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂലം ഒഴിവുവരുന്ന തസ്തികകളിലേക്ക് അവധി ആറ് മാസത്തിനുമേല്‍ തുടരുകയാണെങ്കില്‍ മാത്രം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പി.ആര്.ഡി. വെബ്സൈറ്റിലും (www.prd.kerala.gov.in) ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 16 നും നടത്തും.
ഇന്ത്യയ്ക്കകത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചാല്‍ അവരുടെ അപേക്ഷപ്രകാരം ജോയിനിങ് ടൈം നീട്ടി നല്‍കുന്നതിന് അപ്പോയിന്റിങ് അതോറിറ്റിക്ക് അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവായി. അപ്പോയിന്റിങ് അതോറിറ്റിക്ക് ഇത്തരത്തില്‍ അപേക്ഷകര്‍ക്ക് നീട്ടി നല്കാന് കഴിയുന്നത് പരമാവധി മൂന്ന് മാസമാണ് (90 ദിവസം). ജോയിനിങ് സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് മുന്‍പ് അപ്പോയിന്റിങ് അതോറിറ്റി ഇത്തരത്തില്‍ അപേക്ഷ നല്കുന്നവര് സ്വകാര്യ തൊഴിലുടമയുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പരിശോധിക്കേണ്ടതാണ്. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ ലഭിച്ചതിന് ശേഷമാണ് അപേക്ഷകര്‍ സ്വകാര്യ തൊഴിലുടമയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെങ്കില് ജോയിനിങ് സമയപരിധി നീട്ടി നല്‍കാനാവില്ല. മൂന്ന് മാസത്തിന് മേല്‍ ഒരു കാരണവശാലും ജോയിങ് ടൈം ദീര്‍ഘിപ്പിച്ചു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ജോയിനിങ് സമയം ദീര്‍ഘിപ്പിച്ച് ലഭിച്ചവര്‍ സര്‍വ്വീസില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ സീനിയോറിറ്റി കെ.എസ്.ആന്റ് എസ്.എസ്.ആര്(പാര്‍ട്ട് രണ്ട് ) റൂള്‍ 27 (സി)യുടെ ഒന്നാം പ്രൊവിഷന്‍ അനുസരിച്ച് തീരുമാനിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ ഐ ആന്റ് പി.ആര്.ഡി വെബ്സൈറ്റില്‍
2012-13 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് തിരൂരങ്ങാടിയില്‍ നടത്തും.സംസ്ഥാന സ്കൂള്‍ കായിക മേള ഡിസംബര്‍ നാലു മുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് വച്ച് നടത്താനും തീരുമാനിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എല്ലാ സ്കൂളുകളിലും ഓഫീസുകളിലും നിലവിലുളള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യത്തിന് പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിങ് (വി.പി.എന്‍) സംവിധാനം ഒരുങ്ങുന്നു. ഐ.ടി അറ്റ് സ്കൂളും ബി.എസ്.എന്‍.എലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ എത്ര വ്യാപ്തിയുളള ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെചയ്യാന്‍ സാധിക്കും. അതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഗേറ്റ് വേ ഉണ്ടാകും.
ഒന്ന്, രണ്ട് ക്ളാസുകളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിനായാണ് എസ്.സി.ഇ.ആര്.ടി. ഇന്ററാക്ടീവ് ഡി.വി.ഡി. വികസിപ്പിച്ചിട്ടുള്ളത്. പാഠഭാഗങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത് പാട്ടുകളും അനിമേഷന്‍ സിനിമകളും ഇന്ററാക്ടീവ് ആക്ടിവിറ്റികളും ഉള്‍പ്പെടുത്തി യാണ് ഡി.വി.ഡി. തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രത്യേകിച്ചും പ്രൈമറി ക്ളാസുകളിലെ ഇംഗ്ളീഷ് പഠനനിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡി.വി.ഡി തയാറാക്കിയിട്ടുള്ളത്. സൌജന്യമായാണ് ഡി.വി.ഡി. സ്കൂളുകള്‍ക്ക് നല്‍കുന്നത് .
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിലേക്ക്ര ജിസ്ട്രേഷന് ഈ മാസം ആരംഭിക്കും. രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. പി. ആലസ്സന്‍കുട്ടി പറഞ്ഞു. Std Xth Equivalency Notification download Application for Admission to the Standard X Equivalency Course, Prospectus
യു.ഡി.സി/ജൂനിയര്‍/സീനിയര്‍ സുപ്രണ്ടുമാര്‍ എന്നിവരുടെ പ്രൊമോഷന് ,സ്ഥല മാറ്റ ലിസ്റ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു .
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അവരുടെ മുന്‍കാല എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക സേവന കാലയളവ് കൂടി കണക്കാക്കി സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കാം. ഇപ്രകാരം ഗ്രേഡ് അനുവദിക്കുന്നതിനുള്ള അര്‍ഹത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമായിരിക്കും. ഗ്രേഡ് അനുവദിക്കുന്ന അധികാരി എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ അംഗീകൃത സര്‍വീസ് പരിശോധിച്ച് ബോധ്യം വരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിയുടെ കണ്ടിജെന്റ്റ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ.ഉ.(ആര്.ടി.) 3661/12/പൊ വി.
സ്വതന്ത്ര ചുമതലയുള്ള പ്രധാന അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള 6.8.2012 ലെ സ.ഉ.(ആര്.ടി.) 3778/12/പൊ.വി. നം. സര്‍ക്കാര്‍ ഉത്തരവ് ഗവന്മെന്റ്റ് സ്കൂളുകള്‍ക്ക് മാത്രമേ ബാധകമായിരിക്കു എന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അന്‍പത് വയസ്സ് പൂര്‍ത്തിയാവുന്ന എച്ച്.എസ്.എ തസ്തികയിലുള്ളവരെ അക്കൌണ്ട് ടെസ്റിലും (ലോവര്‍), കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളിലും യോഗ്യത നേടാതെതന്നെ ഹെഡ്മാസ്റര്‍/അസിസ്റന്റ് എജ്യൂക്കേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കാന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി|
2012-13 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഈ സൈറ്റില്‍
അസിസ്റ്റന്റ് സൂപ്പര്‍ ചെക്ക് ഓഫീസര്‍ കേഡറിലേക്കുള്ള പ്രൈമറി പ്രധാന അധ്യാപകരുടെ അന്തിമ സീനിയോരിട്ടി ലിസ്റ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.|
സംസ്ഥാന സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 5 മുതല്‍ 10 വരെ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും 5 രൂപ വീതം സംഭാവന പിരിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി.
പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ലീവ് അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ചു .
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനു മുന്‍പ് ശൂന്യ വേതന അവധി അനുവദിക്കുന്നത് സംബന്തിച്ച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.പുതുക്കിയ ഉത്തരവ് ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഈ അദ്ധ്യായന വര്‍ഷം മുതല്‍ (2012- 13) എന്‍.ടി.എസ്. പരീക്ഷ പത്താം ക്ളാസ് തലത്തില്‍ നടത്തുന്നതാണ്. എന്‍.എം.എം.എസ്. പരീക്ഷ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ എട്ടാം ക്ളാസ് തലത്തില്‍ നടത്തുന്നതായിരിക്കും. ഈ പരീക്ഷയ്ക്കുള്ള അപേക്ഷാഫോറങ്ങള്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ എസ്.സി.ഇ.ആര്.ടി. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. രണ്ടുപരീക്ഷകളും നവംബര്‍ 18, 2012 -ല്‍ ആയിരിക്കും നടത്തുന്നത്. എട്ടാം ക്ളാസ് തലത്തില്‍ എന്‍.ടി.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പത്താം ക്ളാസ് തലത്തില്‍ പരീക്ഷ എഴുതേണ്ടതില്ല. |
തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും, തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2013 ജനുവരി 15 ന് പ്രദേശികാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.|