സംസ്ഥാനതലത്തിലെ എന്‍ . റ്റി.എസ്. പരീക്ഷയും, എന്‍ .എം.എം.എസ്. പരീക്ഷയും നവംബര്‍ 18 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. ഹാള്‍ ടിക്കറ്റില്‍ പരീക്ഷാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് സ്കൂള്‍ അധികാരികള്‍ അറ്റസ്റ് ചെയ്യണം. നിര്‍ദ്ദേശങ്ങള്‍ ഹാള്‍ ടിക്കറ്റിന്റെ രണ്ടാം പേജില്‍ നല്‍കിയിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കുന്നതിന് എസ്.സി.ഇആര്‍.ടിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച.റ്റി.എസ്., എന്‍ .എം.എം.എസ്. ഓപ്ഷന് ക്ളിക്ക് ചെയ്തശേഷം ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ നമ്പരും നല്‍കണം. ഐ.ഡി.യും നമ്പരും അറിയില്ലെങ്കില്‍ സെര്‍ച്ച് ഐ/ഡി. ഓപ്ഷനില്‍ പ്രവേശിച്ച് പരീക്ഷാര്‍ത്ഥിയുടെ പേരും ജനനതീയതിയും നല്കിയാല് ഐ.ഡി. ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471 2346113 എന്ന നമ്പരില്‍ ലഭിക്കും
സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍/ ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍ (ജൂനിയര്‍) എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുളള ഡിപ്പാര്‍ട്ട്മെന്റില്‍ അദ്ധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു. ലിസ്റും പരാതി പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ഉത്തരവും www.hscap.kerala.gov.in/promotion എന്ന വെബ്സൈറ്റില്‍ ലഭിക്കും. ലിസ്റ് സംബന്ധമായി ആക്ഷേപമുളളവര്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡയറക്ടര്‍, ഹയര്‍സെക്കന്ററി ഡിപ്പാര്‍ട്ട്മെന്റ്, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം – 1 വിലാസത്തില്‍ നവംബര്‍ 25 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ലഭ്യമാകത്തക്കവിധത്തില്‍ അയച്ചുതരണം. അപേക്ഷകള്‍ അയക്കുന്ന കവറിന് മുകളില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്- പരാതി എന്ന് വ്യക്തമായി രേഖപ്പെടുത്തണം..
സര്‍ക്കാര്‍ ബസ് യാത്രാ നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ മിനിമം ചാര്‍ജില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുളളുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കിലോമീറ്റര്‍ നിരക്കില്‍ നിലവിലുളളതില്‍ നിന്ന് യാതൊരുമാറ്റവും വരുത്തിയിട്ടില്ല.. ആദ്യ സ്റേജിന്റെ മിനിമം യാത്രാക്കൂലിയായിരുന്ന 50 പൈസ ഒരു രൂപയാക്കി പുതുക്കിയിട്ടുണ്ട്. അത് പ്രകാരം ആദ്യ സ്റേജിന് ഒരു രൂപയും പിന്നീട് നേരത്തെയുണ്ടായിരുന്ന പോലെ രണ്ട് സ്റേജുകള്ക്ക് 50 പൈസ വീതവുമാണ് നല്‍കേണ്ടത്. ഇപ്രകാരം ഒരു വിദ്യാര്‍ത്ഥി കണ്സഷന് പരിധിയിരുളള എത്ര ദൂരം സഞ്ചരിച്ചാലും 50 പൈസ മാത്രമേ അധികം കൊടുക്കേണ്ടി വരുന്നുളളൂ.
അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന ക്ലസ്റ്റര്‍ തല യോഗങ്ങള്‍ എസ്.എസ്.എ. പുനരാരംഭിക്കുന്നു. 2012-13 അധ്യയനവര്‍ഷത്തിലും ക്ലസ്റ്റര്‍ നടത്തണമെന്നാവശ്യപ്പെട്ട് എസ്.എസ്.എ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബി.പി.ഒ.മാര്‍ക്കും നിര്‍ദേശം നല്കി? വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലുമുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തലാക്കിയിരുന്നു. സി.ആര്.സി/പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ക്ലസ്റ്റര്‍ തല യോഗത്തിന്റെ നടത്തിപ്പ് ചുമതല അതത് സി.ആര്.സി. കോ-ഓഡിനേറ്റര്മാര്ക്കായിരിക്കും. ബി.ആര്.. സി. 12നും സി.ആര്.സി. ആസൂത്രണം 14 മുതല്‍ 18 വരെയും നടക്കും. 19 മുതലാണ് ക്ലസ്റ്റര്‍ തല യോഗങ്ങള്‍ ആരംഭിക്കുക.
എല്‍.പി.,യു.പി ക്ലാസ്സുകളില്‍ സമ്പൂര്‍ണ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.|
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി (03-11-2012 ലെ ജി.ഒ.(പി)606/2012/ധന.) ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ജീനക്കാര്‍, സ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയില്‍ അംഗമായിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് 500 രൂപയായും കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് 300 രൂപയായും പ്രീമിയം തുക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക 2012 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കേണ്ടതും അതിന് കഴിയാതെ വരുന്ന പക്ഷം 2012 ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും 25 രൂപ പിഴയോടു കൂടിയും, 2013 ജനുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 50 രൂപ പിഴയോടുകൂടിയും, 2013 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 75 രൂപ പിഴയോടുകൂടിയും ഈടാക്കാവുന്നതാണ്. തുക 2013 മാര്‍ച്ച് 25 ന് മുമ്പായി ട്രഷറികളില്‍ അടയ്ക്കണം. ജീവനക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന് വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ട്രഷറിയില്‍ ഒടുക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന് ഉത്തരവാദിയായിരിക്കും. 2012 ഡിസംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍മാര്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതും ഏതെങ്കിലും ജീവനക്കാരുടെ പ്രീമിയം തുക ഒടുക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാരന്റെയും ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടെയും ശമ്പളം തടഞ്ഞ് വയ്ക്കേണ്ടതുമാണ്.
പുതുതായി കൂട്ടിചേര്‍ത്ത മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവം ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍, ഡാറ്റാ എന്‍ട്രിയ്ക്ക് തയ്യാറായി. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു സ്കൂളുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ. അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം 1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.
സംസ്ഥാനത്തെ പ്രൈമറി തലം മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപകര്‍ക്ക് പത്ത് ദിവസം വീതമുള്ള സമഗ്ര അധ്യാപക പരിശീലനം വിവിധ ഘട്ടങ്ങളായി നടന്നുവരുന്നു. ഇതിനായി 800 ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്കി റിസോഴ്സ് അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്. റിസോഴ്സ് അധ്യാപകര്‍ സ്കൂളില്‍ നിന്നും വിട്ടുനില്ക്കുമ്പോള് ഉണ്ടാകുന്ന ഒഴിവില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിക്കണം. പ്രൊട്ടക്റ്റഡ് അധ്യാപകരുടെ അഭാവത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാനുവല്‍ പരിഷ്കരിച്ച് ഉത്തരവായി..
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നു മുതല്‍ 2000 ഡിസംബര്‍ 31 വരെയുള്ള ഹൈസ്കൂള്‍ അസിസ്റന്റുമാരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് www.education.kerala.gov.in/circulars സന്ദര്‍ശിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി രണ്ട് വിദഗ്ദ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂലം ഒഴിവുവരുന്ന തസ്തികകളിലേക്ക് അവധി ആറ് മാസത്തിനുമേല്‍ തുടരുകയാണെങ്കില്‍ മാത്രം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പി.ആര്.ഡി. വെബ്സൈറ്റിലും (www.prd.kerala.gov.in) ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 16 നും നടത്തും.
ഇന്ത്യയ്ക്കകത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചാല്‍ അവരുടെ അപേക്ഷപ്രകാരം ജോയിനിങ് ടൈം നീട്ടി നല്‍കുന്നതിന് അപ്പോയിന്റിങ് അതോറിറ്റിക്ക് അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവായി. അപ്പോയിന്റിങ് അതോറിറ്റിക്ക് ഇത്തരത്തില്‍ അപേക്ഷകര്‍ക്ക് നീട്ടി നല്കാന് കഴിയുന്നത് പരമാവധി മൂന്ന് മാസമാണ് (90 ദിവസം). ജോയിനിങ് സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് മുന്‍പ് അപ്പോയിന്റിങ് അതോറിറ്റി ഇത്തരത്തില്‍ അപേക്ഷ നല്കുന്നവര് സ്വകാര്യ തൊഴിലുടമയുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പരിശോധിക്കേണ്ടതാണ്. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ ലഭിച്ചതിന് ശേഷമാണ് അപേക്ഷകര്‍ സ്വകാര്യ തൊഴിലുടമയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെങ്കില് ജോയിനിങ് സമയപരിധി നീട്ടി നല്‍കാനാവില്ല. മൂന്ന് മാസത്തിന് മേല്‍ ഒരു കാരണവശാലും ജോയിങ് ടൈം ദീര്‍ഘിപ്പിച്ചു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ജോയിനിങ് സമയം ദീര്‍ഘിപ്പിച്ച് ലഭിച്ചവര്‍ സര്‍വ്വീസില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ സീനിയോറിറ്റി കെ.എസ്.ആന്റ് എസ്.എസ്.ആര്(പാര്‍ട്ട് രണ്ട് ) റൂള്‍ 27 (സി)യുടെ ഒന്നാം പ്രൊവിഷന്‍ അനുസരിച്ച് തീരുമാനിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ ഐ ആന്റ് പി.ആര്.ഡി വെബ്സൈറ്റില്‍ പ്രധാന അധ്യാപകര്‍ അതാത് സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സംബന്ധിച്ച വിവരങ്ങള്‍ ബേസിക് ഫസിലിറ്റീസ് വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് ഐ ടി സ്കൂള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അറിയിച്ചു.
എച്ച്.എസ് എ /എച് .എം /എ .ഇ .ഓ /എ.എ./എ ഡി പി ഐ എന്നീ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ പ്രൊമോഷന് / ട്രാന്‍സ്ഫര്‍ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു കേരളത്തിലെ സ്കൂളുകളെ മറുനാടന്‍ സ്കൂളുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ബന്ധപ്പെടുത്തുന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനം ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി നിര്‍വഹിച്ചു.
2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ 2012 നവംബര്‍ 19 മുതല്‍ 22 വരെയും പിഴയോടുകൂടി 27 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. പരീക്ഷകളുടെ സമയക്രമം താഴെപ്പറയും പ്രകാരമാണ്. മാര്‍ച്ച് 13 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്. മാര്‍ച്ച് 12 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്. മാര്‍ച്ച് 13 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ (ഇംഗ്ളീഷ്). മാര്‍ച്ച് 14 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ (ഹിന്ദി/ ജനറല്‍ നോളഡ്ജ്). മാര്‍ച്ച് 16 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്. മാര്‍ച്ച് 18 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം. മാര്‍ച്ച് 19 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം. മാര്‍ച്ച് 20 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം. മാര്‍ച്ച് 21 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം. മാര്‍ച്ച് 23 – ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഈ വര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്നവരുടെ ഐ.ടി.എഴുത്തുപരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫെബ്രുവരി മാസത്തില്‍ നടത്തുന്നതിനാല്‍ മുന്‍ വര്‍ഷത്തില്‍ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് മാര്‍ച്ച് 23ന് ഐ.ടി.എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം വു://സലൃമഹമുമൃലലസവെമയവമ്മി.ശി വെബ്സൈറ്റില്‍. എസ്.എസ്.എല്‍.സി. പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 16 വരെ ജില്ലാ വിദ്യാഭ്യാസ ആഫീസ് അടിസ്ഥാനത്തില്‍ പ്രഥമാധ്യാപകരുടെ യോഗം നടത്തും
2013-ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനമായി. അവധി ദിവസങ്ങള്‍ ചുവടെ. എല്ലാ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചകളും. ജനുവരി 25-മിലാദ്-ഇ-ഷെരീഫ്, ജനുവരി 26 – റിപ്പബ്ളിക് ദിനം, മാര്‍ച്ച് 28 – പെസഹ വ്യാഴാഴ്ച, 29-ദു:ഖ വെള്ളി, മേയ് ഒന്ന് – മെയ് ദിനം, ആഗസ്റ് ആറ് – കര്‍ക്കടക വാവ്, ഒന്‍പത് – ഈദുല്‍ ഫിത്തര്‍, 15 – സ്വാതന്ത്യ്ര ദിനം, 22 – ശ്രീ നാരായണ ഗുരു ജയന്തി, 28 – ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍ 16 – തിരുവോണം, 17 – മൂന്നാം ഓണം, 18 – നാലാം ഓണം, 21 – ശ്രീ നാരായണഗുരു സമാധി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി, 14 – വിജയദശമി, 16-ഈദുല്‍ അസ്ഹ(ബക്രീദ്), നവംബര്‍ രണ്ട് – ദീപാവലി, 14 – മുഹറം, ഡിസംബര്‍ 25 – ക്രിസ്മസ്. ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ : ശിവരാത്രി – മാര്‍ച്ച് 10, ഈസ്റര്‍ – മാര്‍ച്ച് 31, ഡോ.അംബേദ്കര്‍ ജയന്തി/വിഷു – ഏപ്രില്‍ 14, ഒന്നാം ഓണം – സെപ്തംബര്‍ 15, മഹാനവമി – ഒക്ടോബര്‍ 13. നിയന്ത്രിതാവധി ദിനങ്ങള്‍ : ജനുവരി രണ്ട് -മന്നം ജയന്തി, ആവണി അവിട്ടം – ആഗസ്റ്
ഈ വര്‍ഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനും നവംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷക്കാലം ഭരണഭാഷാ വര്‍ഷമായി ആചരിക്കുന്നതിനും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. 2012 നവംബര്‍ 11 ന് നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ രണ്ടിന് മുമ്പ് ലഭിക്കാത്തവര്‍ 0471-2306024, 2306025 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകരുടെ ജില്ലാടിസ്ഥാനത്തിലുള്ള പേരുവിവരം, രജിസ്റര്‍ നമ്പര്‍ തുടങ്ങിയവ ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്സൈറ്റില്‍ ലഭിക്കും.
2012-13 അധ്യയന വര്‍ഷത്തെ സംസ്ഥാനതല എന്‍.ടി.എസ്., എന്‍.എം.എം.എസ്. പരീക്ഷയ്ക്കു വേണ്ടി എസ്.സി.ഇ.ആര്.ടി. ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ വിശദാംശങ്ങള്‍www.scert.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പരീക്ഷാ തീയതി നവംബര്‍ 18.
2012-13 വര്‍ഷത്തില്‍ പ്രധാന അധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നത് മൂലം സര്‍ക്കാര്‍ എല്‍.പി /യു.പി സ്കൂളുകളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ അതെ ജില്ലയിലെ എല്‍.പി.എസ്.എ /യു.പി.എസ്.എ തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉല് പെട്ടിട്ടുള്ള ഉധ്യോഗാര്തഥികള് അപേക്ഷകരായി ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി ഉത്തരവായി.
2012-13 വര്‍ഷത്തേക്ക് ഡിപ്പാര്‍ട്മെന്റ്റ് ക്വാട്ടയില്‍ ബി എഡ് പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷയുടെ സര്‍ക്കുലര്‍ .|മാതൃകാ ചോദ്യകിറ്റ് VIII- Malayalam | English IX- Malayalam | English X – Malayalam | English
2012-13 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് തിരൂരങ്ങാടിയില്‍ നടത്തും.സംസ്ഥാന സ്കൂള്‍ കായിക മേള ഡിസംബര്‍ നാലു മുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് വച്ച് നടത്താനും തീരുമാനിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എല്ലാ സ്കൂളുകളിലും ഓഫീസുകളിലും നിലവിലുളള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യത്തിന് പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിങ് (വി.പി.എന്‍) സംവിധാനം ഒരുങ്ങുന്നു. ഐ.ടി അറ്റ് സ്കൂളും ബി.എസ്.എന്‍.എലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ എത്ര വ്യാപ്തിയുളള ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെചയ്യാന്‍ സാധിക്കും. അതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഗേറ്റ് വേ ഉണ്ടാകും.
ഒന്ന്, രണ്ട് ക്ളാസുകളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിനായാണ് എസ്.സി.ഇ.ആര്.ടി. ഇന്ററാക്ടീവ് ഡി.വി.ഡി. വികസിപ്പിച്ചിട്ടുള്ളത്. പാഠഭാഗങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത് പാട്ടുകളും അനിമേഷന്‍ സിനിമകളും ഇന്ററാക്ടീവ് ആക്ടിവിറ്റികളും ഉള്‍പ്പെടുത്തി യാണ് ഡി.വി.ഡി. തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രത്യേകിച്ചും പ്രൈമറി ക്ളാസുകളിലെ ഇംഗ്ളീഷ് പഠനനിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡി.വി.ഡി തയാറാക്കിയിട്ടുള്ളത്. സൌജന്യമായാണ് ഡി.വി.ഡി. സ്കൂളുകള്‍ക്ക് നല്‍കുന്നത് .
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിലേക്ക്ര ജിസ്ട്രേഷന് ഈ മാസം ആരംഭിക്കും. രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. പി. ആലസ്സന്‍കുട്ടി പറഞ്ഞു. Std Xth Equivalency Notification download Application for Admission to the Standard X Equivalency Course, Prospectus
യു.ഡി.സി/ജൂനിയര്‍/സീനിയര്‍ സുപ്രണ്ടുമാര്‍ എന്നിവരുടെ പ്രൊമോഷന് ,സ്ഥല മാറ്റ ലിസ്റ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു .
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അവരുടെ മുന്‍കാല എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക സേവന കാലയളവ് കൂടി കണക്കാക്കി സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കാം. ഇപ്രകാരം ഗ്രേഡ് അനുവദിക്കുന്നതിനുള്ള അര്‍ഹത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമായിരിക്കും. ഗ്രേഡ് അനുവദിക്കുന്ന അധികാരി എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ അംഗീകൃത സര്‍വീസ് പരിശോധിച്ച് ബോധ്യം വരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിയുടെ കണ്ടിജെന്റ്റ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ.ഉ.(ആര്.ടി.) 3661/12/പൊ വി.
സ്വതന്ത്ര ചുമതലയുള്ള പ്രധാന അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള 6.8.2012 ലെ സ.ഉ.(ആര്.ടി.) 3778/12/പൊ.വി. നം. സര്‍ക്കാര്‍ ഉത്തരവ് ഗവന്മെന്റ്റ് സ്കൂളുകള്‍ക്ക് മാത്രമേ ബാധകമായിരിക്കു എന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അന്‍പത് വയസ്സ് പൂര്‍ത്തിയാവുന്ന എച്ച്.എസ്.എ തസ്തികയിലുള്ളവരെ അക്കൌണ്ട് ടെസ്റിലും (ലോവര്‍), കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളിലും യോഗ്യത നേടാതെതന്നെ ഹെഡ്മാസ്റര്‍/അസിസ്റന്റ് എജ്യൂക്കേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കാന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി|
2012-13 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഈ സൈറ്റില്‍
അസിസ്റ്റന്റ് സൂപ്പര്‍ ചെക്ക് ഓഫീസര്‍ കേഡറിലേക്കുള്ള പ്രൈമറി പ്രധാന അധ്യാപകരുടെ അന്തിമ സീനിയോരിട്ടി ലിസ്റ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.|
സംസ്ഥാന സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 5 മുതല്‍ 10 വരെ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും 5 രൂപ വീതം സംഭാവന പിരിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി.
പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ലീവ് അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ചു .
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനു മുന്‍പ് ശൂന്യ വേതന അവധി അനുവദിക്കുന്നത് സംബന്തിച്ച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.പുതുക്കിയ ഉത്തരവ് ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഈ അദ്ധ്യായന വര്‍ഷം മുതല്‍ (2012- 13) എന്‍.ടി.എസ്. പരീക്ഷ പത്താം ക്ളാസ് തലത്തില്‍ നടത്തുന്നതാണ്. എന്‍.എം.എം.എസ്. പരീക്ഷ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ എട്ടാം ക്ളാസ് തലത്തില്‍ നടത്തുന്നതായിരിക്കും. ഈ പരീക്ഷയ്ക്കുള്ള അപേക്ഷാഫോറങ്ങള്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ എസ്.സി.ഇ.ആര്.ടി. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. രണ്ടുപരീക്ഷകളും നവംബര്‍ 18, 2012 -ല്‍ ആയിരിക്കും നടത്തുന്നത്. എട്ടാം ക്ളാസ് തലത്തില്‍ എന്‍.ടി.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പത്താം ക്ളാസ് തലത്തില്‍ പരീക്ഷ എഴുതേണ്ടതില്ല. |
തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും, തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2013 ജനുവരി 15 ന് പ്രദേശികാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.|
****************************************************************************************************
2012-13 അധ്യയന വര്‍ഷത്തില്‍ സാധ്യായ ദിവസം 200 ആക്കി മാറ്റുന്നതിന്റെ ഭാഗമായി ജൂണ്‍ 16,ജൂലൈ 21,ആഗസ്റ്റ് 18,സെപ്റ്റംബര്‍ 22, ഒക്ടോബര്‍ 6, നവംബര്‍ 17 എന്നീ ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചിരിക്കയാണ് എന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.|